ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് പിന്നാലെ ഗൃഹനാഥന്‍ തീ കൊളുത്തി ജീവനൊടുക്കി

Editor

അടൂര്‍: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് പിന്നാലെ ഗൃഹനാഥന്‍ തീ കൊളുത്തി ജീവനൊടുക്കി. മണക്കാല ആര്‍കെ കോംപ്ലക്സിന് സമീപം തോട്ടുകടവില്‍ ടി.എം മാത്യു(രാജു 69)വിന്റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 9.15നാണ് വീട്ടില്‍ നിന്നും പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അടൂര്‍ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. ഇവരെത്തി തീയണച്ചപ്പോഴേക്കും മാത്യുവിന്റെ ശരീരം മുഴുവന്‍ കത്തിയിരുന്നു. ഈ സമയം മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഭാര്യ മേഴ്സി രാവിലെ എട്ടരയോടെ മാവേലിക്കര കൊല്ലകടവിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കിടപ്പുമുറി പൂര്‍ണമായും കത്തി നശിച്ചു. കട്ടിലിനടിയില്‍ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണം കാണുന്നതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കള്‍: റീന, റിബു.മരുമകള്‍: ഷേര്‍ളി. മൂത്ത മകളുടെ വിവാഹ ബന്ധം വേര്‍പ്പെട്ടതില്‍ വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലാണ്. രണ്ടു പെണ്‍മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്. സാമ്പത്തികമായി നല്ല നിലയിലുമാണ്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മലയാളി യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു

കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ