ദുബായ് :രണ്ടാമത്തെ ഹിന്ദു ക്ഷേത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍ ദീപാവലിക്കു തുറക്കുമെന്നു അധികൃതര്‍. ക്ഷേത്രത്തിന്റെ അടിസ്ഥാന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും ബാക്കി നിര്‍മാണങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെന്നും സിന്ധി ഗുരു ദര്‍ബാര്‍ ടെംപിള്‍ ട്രസ്റ്റികളില്‍ ഒരാളും ഇന്ത്യന്‍ വ്യവസായ പ്രമുഖനുമായ രാജു ഷെറോഫ് വ്യക്തമാക്കി.
1950ല്‍ ബര്‍ദുബായിലെ സൂഖ് ബനിയാസില്‍ തുറന്ന സിന്ധി ഗുരുദര്‍ബാര്‍ ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായാവും ജബല്‍ അലിയില്‍ പുതിയതു തുറക്കുക. ദുബായിലെ ഏക ഗുരുദ്വാരയായ ജബല്‍ അലി ഗുരു നാനാക് ദര്‍ബാറിനു സമീപമാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്. ഇതോടെ ഈ ക്ഷേത്രം വിവിധ ആരാധനാലയങ്ങളുടെ സംഗമ ഭൂമി കൂടിയാകും.
വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഈ പ്രദേശത്തുണ്ട്. 11 മൂര്‍ത്തികളാവും ക്ഷേത്രത്തില്‍ ഉണ്ടാകുക. മതസഹിഷ്ണുതയ്ക്കു പേരു കേട്ട യുഎഇയില്‍ ഭരണാധികാരികളോടുള്ള നന്ദി സൂചകമായി അറേബ്യന്‍ വാസ്തുശില്‍പ മാതൃകയിലാണു ക്ഷേത്രം നിര്‍മിക്കുന്നതെന്നും രാജു ഷെറോഫ് ചൂണ്ടിക്കാട്ടി.
നാലായിരം ചതുരശ്ര അടിയിലുള്ള ഹാളില്‍ ഭക്തര്‍ക്ക് സാംസ്‌കാരിക പരിപാടികളും യോഗങ്ങളും നടത്താനുള്ള സൗകര്യവുമുണ്ട്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ക്ഷേത്ര നിര്‍മാണം തുടങ്ങിയത്.75000 ചതുരശ്ര അടിയാണ് ക്ഷേത്രവിസ്തീര്‍ണം.
Your comment?