വിമാനം തകര്‍ന്ന് പരുക്കേറ്റ മലയാളി മരിച്ചു
പിറവം :ഫ്ലോറിഡയില്ഉല്ലാസ യാത്രയ്ക്കിടയില്‍ ചെറുവിമാനം തകര്‍ന്നു വീണു പരുക്കേറ്റു ചികിത്സയില്‍ ആയിരുന്ന ഫിസിയോ തെറപ്പിസ്റ്റ് പാമ്പാക്കുട പിറമാടം മേപ്പുറത്ത് (കിഴക്കേടത്ത്) ജോസഫ് ഐസക് (42) മരിച്ചു. കഴിഞ്ഞ ഡിസംബര്‍ 17നു മക്കളായ ജോസ്ലിനും ജയ്സണും ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
ഇവരുടെ അയല്‍വാസിയായ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയില്‍ ഉള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. 4 പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം പൊലീസ് ഉദ്യോഗസ്ഥനാണു നിയന്ത്രിച്ചിരുന്നതെന്നാണു വിവരം. വീടിനു സമീപത്തുള്ള മൈതാനത്തു നിന്നു പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
Your comment?