
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. പന്തളം കടയ്ക്കാട് പള്ളിത്തെക്കേതില്‍ നാസര്‍ റാവുത്തകര്‍ (60) ഭാര്യ സജില നാസര്‍ എന്നിവരാണു മരിച്ചത്.
എംസി റോഡില്‍ പനവേലിയില്‍ ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗള്‍ഫിലേക്കു പോകാനായി മകന്‍ ഷെഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിട്ടു മടങ്ങി വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന മരുമകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/adoorvartha/videos/2070026469817819
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Next Story

Your comment?