സാമൂഹ്യ മാധ്യമങ്ങളിലെ താരമായി ബോബി ചെമ്മണ്ണൂര്‍ ! രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണ് വിലയ്ക്കു വാങ്ങി കുട്ടികള്‍ക്ക് നല്‍കി ബോബി കവര്‍ന്നത് മലയാളികളുടെ മനസു കൂടി; ബോബിയുടെ ഈ നന്മ കാണാതെ പോകരുതെന്ന് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകരും!

Editor

കൊച്ചി: ബോബി ചെമ്മണ്ണൂര്‍ ! കടുത്ത വിമര്‍ശകര്‍ക്ക് പോലും ഇന്നു അദ്ദേഹം ആരാധനാ പാത്രമായിരിക്കുന്നു. ഇന്നലെവരെ ബോബി ചെമ്മണ്ണൂര്‍ എന്തു പറഞ്ഞാലും ട്രോള്‍ മാത്രമാക്കി തള്ളിയവര്‍ ഇന്നു അദ്ദേഹത്തിന് കയ്യടിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ബോബി ചെമ്മണ്ണൂരിന്റെ വിമര്‍ശകരൊക്കെ ഇപ്പോള്‍ അദ്ദേഹത്തിന്റെ നന്മ പ്രവര്‍ത്തിയില്‍ കയ്യടിക്കുകയാണ്. നെയ്യാറ്റിന്‍കര പോങില്‍ ജപ്തിക്കിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ എത്തിയിരുന്നു.

കുട്ടികള്‍ക്ക് വീട് വച്ച് നല്‍കുമെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്തുലക്ഷം രൂപ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്ത് ആരോഗ്യമന്ത്രി തന്നെ അവിടെ നേരിട്ടെത്തി. അഞ്ച് ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് സംഭാവന നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുലക്ഷം രൂപ നല്‍കി.

നിരവധിപ്പേരുടെ സഹായ ഹസ്തം നീളുമ്പോഴും ആ കുട്ടികള്‍ക്ക് ആവശ്യമായിരുന്നത് തങ്ങളുടെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ആ മണ്ണായിരുന്നു. അതു വിലകൊടുത്താണെങ്കിലും വാങ്ങി നല്‍കാന്‍ വലിയ പ്രയാസമായിരുന്നു. ആ ഒരു വലിയ കാര്യമാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്തത്.

നിയമപരമായ തര്‍ക്കമുള്ളതിനാല്‍ സര്‍ക്കാരിന് പോലും അതേ ഭൂമി വാങ്ങി നല്‍കാന്‍ ചിലപ്പോള്‍ കഴിയില്ലായിരുന്നു. പക്ഷേ മിനിറ്റുകള്‍ക്കുള്ളില്‍ അഡ്വാന്‍സ് പണം നല്‍കി ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് വച്ചു. പക്ഷേ അദ്ദേഹം ഭൂമി വാങ്ങിയ എഗ്രിമെന്റ് നല്‍കിയപ്പോള്‍ കുട്ടികള്‍ അതു സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
ആ വാഗ്ദാനം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതിനിടെയാണ് ആ കുട്ടികളുടെ കണ്ണീര്‍ കണ്ട് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയത്.

വിവാദഭൂമി സര്‍ക്കാര്‍ നല്‍കിയാലേ സ്വീകരിക്കുവെന്ന് മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതുകൊണ്ടും നിരാശനായില്ല ബോബി. കുട്ടികളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയക്കൊണ്ട് ഈ ഭൂമിയുടെ എഗ്രിമെന്റ് അവര്‍ക്ക് കൈമാറാണ് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നത്.
ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇതു നേരിട്ടു നല്‍കാനായി തലസ്ഥാനത്തു തന്നെ തുടരുകയാണ് ബോബി ചെമ്മണ്ണൂര്‍.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ