
ന്യൂഡല്‍ഹി: കോവിഡ് മുക്തരില്‍ ആശങ്ക സൃഷ്ടിച്ച് ഫംഗസ് ബാധയും. പ്രതിരോധശേഷിയിലെ കുറവാണ് മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധയ്ക്കു കാരണം. പത്തോളം പേര്‍ മരിച്ചെന്നാണു കണക്ക്. ഡല്‍ഹിയില്‍ 13 പേര്‍ക്കും അഹമ്മദാബാദില്‍ 44 പേര്‍ക്കും ഫംഗസ് ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചവരും ഏറെ.
മ്യൂക്കര്‍മൈക്കോസിസ് ബാധ പുതിയതല്ലെങ്കിലും ഇതു കോവിഡ് രോഗികളില്‍ തുടരെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്ക നല്‍കുന്നത്. നേരത്തേ കോവിഡ് മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ തുടങ്ങിയവര്‍ ഫംഗസ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍പെടുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in NATIONAL
Your comment?