5:32 pm - Friday November 24, 1978

പന്തളം നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനത്തില്‍ ഞെട്ടിക്കുന്ന തീരുമാനവുമായി ബിജെപി

Editor

പന്തളം: കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം പിടിച്ച നഗരസഭയില്‍ ന്യൂനപക്ഷ സമുദായക്കാരനെ ചെയര്‍മാനാക്കാന്‍ നീക്കം. ന്യൂനപക്ഷക്കാരനല്ല, ദളിതന് വേണം ചെയര്‍മാന്‍ സ്ഥാനം നല്‍കാനെന്ന് ഒരു വിഭാഗം. 33 അംഗ കൗണ്‍സിലില്‍ 18 സീറ്റ് നേടി കേവലഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് അഞ്ചും സീറ്റാണുള്ളത്. ഒരു സ്വതന്ത്രനുംവിജയിച്ചു.

കുരമ്പാല വെസ്റ്റ് ഡിവിഷനില്‍ നിന്നും 12 വോട്ടിന് വിജയിച്ച അച്ചന്‍കുഞ്ഞ് ജോണിനെ ചെയര്‍മാനാക്കി കേരളത്തില്‍ മതേതര മുഖം നേടാനാണ് ബിജെപിയുടെ ശ്രമം. അതേ സമയം തന്നെ തുടര്‍ച്ചയായി നാലാം തവണയും ജനപ്രതിനിധിയായ ദളിത് വിഭാഗത്തില്‍പ്പെട്ട കെവി പ്രഭയ്ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നാണ് ബിജെപിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന ആവശ്യം. മറ്റ് രണ്ട് മുന്നണികളും ദളിതരെ ഒതുക്കുമ്പോള്‍ ബിജെപി അതില്‍ നിന്നൊരാള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത് നല്ലൊരു സന്ദേശമാകുമെന്നും വിലയിരുത്തപ്പെടുന്നു.

കുരമ്പാല വെസ്റ്റ് ഡിവിഷനില്‍ 335 വോട്ടാണ് അച്ചന്‍കുഞ്ഞ് ജോണ്‍ നേടിയത്. 323 വോട്ട് നേടിയ സിപിഎമ്മിലെ ആര്‍ ജ്യോതികുമാര്‍ രണ്ടാമതും 220 വോട്ട് നേടിയ കോണ്‍ഗ്രസിലെ ചെറുവള്ളില്‍ ഗോപകുമാര്‍ മൂന്നാമതുമെത്തി.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും എപി അബ്ദുള്ളക്കുട്ടിയെ വൈസ് പ്രസിഡന്റ് ആക്കിയതു പോലെയുമുള്ള ഒരു നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍, കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനം കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.

അബ്ദുള്ളക്കുട്ടിയുടെ വരവ് എങ്ങനെ ആയിത്തീരുമെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. ആ സാഹചര്യത്തില്‍ ആറ്റു നോറ്റ് ഭരണം കിട്ടിയ പന്തളത്ത് ന്യൂനപക്ഷക്കാരനെ ചെയര്‍മാനാക്കുന്നതിന് ഭൂരിപക്ഷത്തിനും എതിര്‍പ്പാണുള്ളത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്ന കെവി പ്രഭ പന്തളം പഞ്ചായത്ത് ആയിരിക്കുമ്പോള്‍ രണ്ടു വട്ടം ബിജെപിയുടെ മെമ്പര്‍ ആയിരുന്നു. കഴിഞ്ഞ തവണ മുനിസിപ്പാലിറ്റി ആയപ്പോള്‍ കൗണ്‍സിലര്‍ ആയും വിജയിച്ചു. ഇക്കുറി കുരമ്പാല നോര്‍ത്ത് വാര്‍ഡില്‍ നിന്ന് എട്ടു വോട്ടിനാണ് വിജയിച്ചത്. 368 വോട്ടാണ് പ്രഭ നേടിയത്. സിപിഐയിലെ സി സന്തോഷ് 360 വോട്ട് നേടി. കോണ്‍ഗ്രസിലെ എകെ ഗോപാലന്‍ 148 ഉം സ്വതന്ത്രന്‍ എം. രാജേഷ് 19 ഉം വോട്ട് നേടി.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എല്‍ഡിഎഫ് ഭരിച്ച പന്തളം നഗരസഭ എന്‍ഡിഎ പിടിച്ചെടുത്തു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ