
അബുദാബി: കോടികള്‍ സ്വന്തമാക്കി നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഗംഭീര അവസരവുമായി വീണ്ടും അബുദാബി ബിഗ് ടിക്കറ്റ്. 20 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏതാണ്ട് 40 കോടി രൂപ) വമ്പന്‍ സമ്മാനവുമായാണ് ഡിസംബറിലെ 223 സീരീസ് നറുക്കെടുപ്പ് എത്തിയിരിക്കുന്നത്. ജീവിതം മാറ്റിമറിക്കാനുള്ള ഈ അവസരത്തെ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. മൂന്നു പേരെയാണ് ഈ മാസം ബിഗ് ടിക്കറ്റ് ‘മില്യണയര്‍’ ആക്കാന്‍ പോകുന്നത്. ആദ്യമായാണ് മൂന്നു പേര്‍ക്ക് ഒരുമിച്ച് ഇത്തരത്തിലൊരു ഭാഗ്യം ജിസിസിയില്‍ തന്നെ വരുന്നത്. ഒന്നാം സമ്മാനം 20 ദശലക്ഷം ദിര്‍ഹം, രണ്ടാം സമ്മാനം 3 ദശലക്ഷം ദിര്‍ഹം, മൂന്നാം സമ്മാനം ഒരു ദശലക്ഷം ദിര്‍ഹം എന്നിവ കൂടാതെ നാലു പേര്‍ക്ക് വന്‍തുകയുടെ ക്യാഷ് പ്രൈസും നല്‍കും.
20 ദശലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പിന് പുറമേ ബിഗ് ടിക്കറ്റിന്റെ കാര്‍ പ്രെമോഷനില്‍ പങ്കെടുത്ത് ആഡംബരക്കാറായ ബിഎംഡബ്യൂ സീരീസ് 15 മോഡല്‍ സ്വന്തമാക്കാം. 20 ദശലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ വാറ്റ് ഉള്‍പ്പെടെ ഒരു ടിക്കറ്റിന് 500 ദിര്‍ഹമാണ് നിങ്ങള്‍ മുടക്കേണ്ടത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഒരെണ്ണം തീര്‍ത്തും സൗജന്യമായി ലഭിക്കുകയും ചെയ്യുന്നു. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റായ www.bigticket.ae ല്‍ നിന്നോ അബുദാബി രാജ്യാന്തര വിമാനത്താവളം, അല്‍ അലൈന്‍ വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്ന് നേരിട്ടോ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഇതു കൂടാതെ സ്വപ്ന കാറുകള്‍ സ്വന്തമാക്കാനുള്ള നറുക്കെടുപ്പില്‍ 150 ദിര്‍ഹം ചെലവഴിച്ച് ടിക്കറ്റ് എടുത്താല്‍ മതി.
ഡിസംബറിലെ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍
ഡ്രീം കാര്‍:ബിഎംഡബ്യൂ സീരീസ് 15
ഗ്രാന്‍ഡ് സമ്മാനം: 20 ദശലക്ഷം ദിര്‍ഹം
രണ്ടാം സമ്മാനം: 3 ദശലക്ഷം ദിര്‍ഹം
മൂന്നാം സമ്മാനം: 1 ദശലക്ഷം ദിര്‍ഹം
നാലാം സമ്മാനം: 100 000 ദിര്‍ഹം
അഞ്ചാം സമ്മാനം: 80 000 ദിര്‍ഹം
ആറാം സമ്മാനം: 60 000 ദിര്‍ഹം
ഏഴാം സമ്മാനം: 40 000 ദിര്‍ഹം
ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് ഈ പ്രെമോഷന്റെ കാലാവധി. 2021 ജനുവരി മൂന്നിന് യുഎഇ സമയം വൈകിട്ട് 7.30ന് നറുക്കെടുപ്പ് നടക്കും. ബിഗ് ടിക്കറ്റിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് പേജുകളില്‍ ലൈവായി നറുക്കെടുപ്പ് കാണാം.
Your comment?