5:32 pm - Sunday November 24, 9546

പള്ളിക്കല്‍ ഏഴാംവാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തിയോ? വരണാധികാരിയില്‍ നിന്ന് ചിഹ്നം തിരിച്ചു വാങ്ങാന്‍ ഡിസിസി പ്രസിഡന്റ് നേരിട്ടെത്തി

Editor

പള്ളിക്കല്‍: വനിതാ വരണാധികാരിയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതും തെരഞ്ഞെടുപ്പ് രേഖ തട്ടിയെടുത്ത് കീറിക്കളഞ്ഞതിനും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള വരണാധികാരിയായ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. പള്ളിക്കല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആദ്യം കോണ്‍ഗ്രസിനാണ് സ്ഥാനാര്‍ഥിത്വം നല്‍കിയത്. ഇവിടെ മത്സരിക്കുന്ന ഷീജ ഫാത്തിമയ്ക്ക് ചിഹ്നം അനുവദിച്ചു കൊണ്ട് കത്തു കൊടുത്തതും ഡിസിസി പ്രസിഡന്റായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സീറ്റ് മുസ്ലിം ലീഗിന് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. ഇതനുസരിച്ച് ഷീജ ഫാത്തിമയോട് ഇന്നലെ പത്രിക പിന്‍വലിക്കാന്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും ഇതിനോടകം പ്രചാരണം രണ്ടു ഘട്ടം പിന്നിട്ട ഷീജയും ഇതിന് തയാറായില്ല.

തൊട്ടു പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വരണാധികാരിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന അടൂര്‍ റവന്യൂ ടവറില്‍ നേരിട്ടെത്തുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കാന്‍ സാധിക്കില്ല എന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. വരണാധികാരി അതിന് സ്ഥാനാര്‍ഥിയുടെ അനുവാദം വേണമെന്ന് അറിയിച്ചു. ഇതിന്‍ പ്രകാരം സ്ഥാനാര്‍ഥിയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അതിന് തയാറായില്ല. ആ കത്ത് വ്യാജമാണെന്ന ആരോപണം ബാബു ജോര്‍ജ് ഉന്നയിച്ചു. സാധുത തെളിയിക്കാന്‍ ഡിസിസി പ്രസിഡന്റ് നേരത്തേ നല്‍കിയ ശിപാര്‍ശ കത്ത് വരണാധികാരി കാണിച്ചപ്പോള്‍ ബലമായി പിടിച്ചു വാങ്ങി അതില്‍ പേന കൊണ്ട് ക്യാന്‍സല്‍ എന്ന് എഴുതുകയായിരുന്നു. ഏഴാം വാര്‍ഡിലെ സീറ്റ് മുസ്ലീംലീഗിനാണെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്.

മുസ്ലിം ലീഗ് കൊണ്ടു വന്ന സ്ഥാനാര്‍ഥി കഴിഞ്ഞ തവണ യുഡിഎഫ് വിമതയായി മത്സരിച്ചുവെന്ന് പറയുന്നു. ഇവര്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയില്ല. മാത്രവുമല്ല, ഏഴാം വാര്‍ഡില്‍ യുഡിഎഫിന് മത്സരിക്കാന്‍ സ്ഥാനാര്‍ഥിയില്ലാതെ വന്നപ്പോള്‍ ജില്ലാ കണ്‍വീനര്‍ നേരിട്ടെത്തിയാണ് ഷീജയെ മത്സരിക്കാന്‍ ക്ഷണിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ജോലികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സീറ്റ് കച്ചവടം നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഡിസിസി നിലപാടില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് രാജി വച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മാസ്‌ക് ധരിച്ച ചിത്രവുമായി പോസ്റ്റര്‍ പതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി: തന്റെ വാര്‍ഡിലുള്ളവര്‍ക്ക് തന്നെ തിരിച്ചറിയാമെന്നും ആത്മവിശ്വാസം

അഡ്വ.ശ്രീഗണേഷിന് ഡോക്ടറേറ്റ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ