തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളില്‍. കോവിഡ് പശ്ചാത്തലത്തില്‍ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു.നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.
ഒന്നാം ഘട്ടം ഡിസംബര്‍ 8 (ചൊവ്വ)- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി,രണ്ടാം ഘട്ടം- ഡിസംബര്‍ 10(വ്യാഴം)- കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്.
മൂന്നാം ഘട്ടം- ഡിസംബര്‍ 14(തിങ്കള്‍)- മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.
മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലാണ് തിരഞ്ഞെടുപ്പ് നടക്കാത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണ്. ഡിസംബര്‍ 31നു മുന്‍പ് ഭരണസമിതികള്‍ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,823 വോട്ടര്‍മാരാണുള്ളത്. നവംബര്‍ 10ന് അഡീ.വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 34774 പോളിങ് സ്റ്റേഷന്‍ സജ്ജമാക്കി.
Your comment?