അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; തിരുവല്ല സ്വദേശിക്ക് ഒന്നര കോടി ദിര്‍ഹം

Editor

അബുദാബി: ചൊവ്വാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. കുവൈത്തില്‍ താമസമാക്കിയ തിരുവല്ല സ്വദേശി നോബിന്‍ മാത്യുവിനാണ് (38) ഒന്നര കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

ഒക്ടോബര്‍ 17 ന് വാങ്ങിയ 254806 എന്ന നമ്പറിനാണ് സമ്മാനം. 2007 മുതല്‍ കുവൈത്തില്‍ സ്ഥിരതാമസമാണ് നോബിന്‍. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ്.

റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ സഹപ്രവര്‍ത്തകരായ പ്രമോദ് മാട്ടുമ്മല്‍, മിനു തോമസ് എന്നിവരുടെ നിര്‍ബന്ധപ്രകാരം അവരോടൊപ്പം ബിഗ് ടിക്കറ്റെടുക്കുകയായിരുന്നുവെന്ന് നോബിന്‍ പറഞ്ഞു.

ജോലിക്കിടെ ബിഗ് ടിക്കറ്റ് സംഘാടകരുടെ ഫോണ്‍ വിളിയെത്തിയത്. ആദ്യമത് വിശ്വസിക്കാനായില്ല. സഹപ്രവര്‍ത്തകര്‍ സ്ഥിരമായി മത്സരത്തില്‍ പങ്കെടുക്കുന്നവരാണ്. എന്നാല്‍ താനിത് രണ്ടാം തവണ മാത്രമാണ് ടിക്കറ്റ് വാങ്ങുന്നത്. പണം എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനം. അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദിയെന്നും നോബിന്‍ മാത്യു കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ ജനിച്ച നോബിന്‍ വളര്‍ന്നതും പഠനം പൂര്‍ത്തിയാക്കിയതും കേരളത്തിലാണ്. മാതാപിതാക്കള്‍ ഒമാനില്‍ ഉദ്യോഗസ്ഥരായിരുന്നു. പിന്നീടാണ് കുവൈത്തിലേക്ക് താമസം മാറ്റിയത്. ഭാര്യയും അഞ്ച് വയസ്സുള്ള മകനുമുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മക്ക ഹറം പള്ളിയുടെ പുറം കവാടത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറി

ഡമോക്രാറ്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ യുഎസിന്റെ അടുത്ത പ്രസിഡന്റായേക്കും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015