5:32 pm - Monday November 23, 3367

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍:യുവാവിനെതിരെ സിബിഐ കേസെടുത്തു

Editor

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനായി ചിത്രീകരിച്ച് രാജ്യാന്തര സെക്‌സ് റാക്കറ്റുകള്‍ക്ക് ഉള്‍പ്പെടെ വിറ്റ യുവാവിനെതിരെ സിബിഐ കേസെടുത്തു. ടിവി സീരിയലുകളില്‍ ഉള്‍പ്പെടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന ഹരിദ്വാര്‍ സ്വദേശിക്കെതിരെയാണു കേസെടുത്തത്.

യുഎസ്, യൂറോപ്പ് തെക്കന്‍ ഏഷ്യ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള 10-16 വയസ്സിനും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ വിവിധ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കു കൈമാറിയത്. മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സിബിഐ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവയുടെ ഫൊറന്‍സിക് പരിശോധന നടത്തി.

സമൂഹമാധ്യമങ്ങളിലൂടെയാണു വിവിധ രാജ്യങ്ങളില്‍ ഉള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി വലയില്‍ വീഴ്ത്തിയിരുന്നത്. ചാറ്റിങ്ങിലൂടെ പെണ്‍കുട്ടികളോടു പ്രണയം നടിച്ച അവരുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും വാങ്ങിക്കും. പിന്നീട് വിഡിയോ കോളിലും അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലഹരിമരുന്ന് വാങ്ങുന്നതിനിടെ ടിവി സീരിയല്‍ നടി അറസ്റ്റില്‍

ബൈക്കിലെത്തി പൊട്ടിച്ച മാലകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും..

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ