സൗദിയില്‍ ഇന്നുമുതല്‍ പുതിയ 20 റിയാല്‍ നോട്ട് പ്രാബല്യത്തില്‍

Editor

റിയാദ് :ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നതിന്റെ സ്മാരകമായി സൗദിയില്‍ ഇന്നുമുതല്‍ (ഞായര്‍) പുതിയ 20 റിയാല്‍ നോട്ട് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ബാങ്ക് സമ അറിയിച്ചു. ഹിജ്‌റ 1/7/1379 ല്‍ പുറപ്പെടുവിച്ച സൗദി പണവ്യവസ്ഥ ആര്‍ട്ടിക്കിള്‍ 4 അടിസ്ഥാനമാക്കിയാണ് കറന്‍സി പുറത്തിറക്കുന്നതെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി പറഞ്ഞു.

അതിനൂതനമായ സാങ്കേതിക വിദ്യയും ഏറ്റവും പുതിയ സുരക്ഷാമാനദണ്ഡങ്ങളും ഉപയോഗിച്ചാണ് നോട്ട് അച്ചടിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പര്‍പ്പിള്‍ നിറത്തിലാണ് രൂപകല്‍പന. ജി 20 ലോഗോയെ അനുസ്മരിപ്പിക്കുന്ന മുദ്രയോടൊപ്പം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രമാണ് നോട്ടിന്റെ ഒരു ഭാഗത്ത്. മറുവശത്ത് ജി20 രാജ്യങ്ങള്‍ വ്യത്യസ്ത നിറത്തില്‍ ചിത്രീകരിക്കുന്ന ലോക ഭൂപടവും ഉള്‍ക്കൊള്ളുന്നു. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ രാജ്യത്തിന്റെ സാമ്പത്തിക സാംസ്‌കാരിക വളര്‍ച്ചയുടെ പ്രതീകങ്ങളായ ഓര്‍മ സ്തംഭങ്ങളായി സൗദി അറേബ്യയെ അടയാളപ്പെടുത്തുകയും ചെയ്തതായി സമ വ്യക്തമാക്കി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഹാമാരിക്കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം

ഖത്തറില്‍ 205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു :ഒരു മരണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015