
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1311 പേര്‍ കൂടി കോവിഡ് 19 മുക്തരായതായും 1096 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 106229. രോഗമുക്തി നേടിയവര്‍: 97,284. ചികിത്സയിലുള്ളവര്‍: 8500. ആകെ മരണം: 445. പുതുതായി 1,34,000 പേര്‍ക്ക് കൂടി പരിശോധനയും നടത്തി.
ജനങ്ങള്‍ ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in PRAVASI
Your comment?