മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. പുതിയ എസി ബസിലാണ്, ഒരേസമയം 16 പേര്‍ക്കു താമസ സൗകര്യമൊരുങ്ങുന്നത്.
ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ഒരാള്‍ക്കു മാത്രം കിടക്കാവുന്ന കംപാര്‍ട്‌മെന്റുകള്‍ ബസില്‍ സജ്ജമാക്കും. കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. നിരക്ക് തീരുമാനിച്ചിട്ടില്ല.
മൂന്നാര്‍ ഡിപ്പോയിലാണ് പാര്‍ക്ക് ചെയ്യുക. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം. വിനോദ സഞ്ചാര മേഖലകളില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം നല്‍കാമെന്ന ആശയം കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ്.
മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്ന് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമാണിത്. ജീവനക്കാര്‍ക്കു വിശ്രമിക്കുന്നതിനായി പ്രധാന ഡിപ്പോകളില്‍ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു.
Your comment?