
സലാല: കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ് (28) വാഹനാപകടത്തില്‍ മരിച്ചു. സലാലക്കടുത്ത് മിര്‍ബാത്തില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
ഒരു ബംഗ്ലദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് ഷോപ്പ് നടത്തി വരികയായിരുന്നു .
ഭാര്യ ഷറഫുന്നിസ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ ഐസിഎഫ് സാന്ത്വനം ടീമിന്റെ നേത്യത്തില്‍ നടന്നു വരുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?