ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി
ഓമല്ലൂര്‍:ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ഓണ്‍ലൈനായി നടന്ന ചടങ്ങിലൂടെയാണ് ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു കൊച്ചുതുണ്ടില്‍, സി.കെ ഷൈനു, ശ്രീവിദ്യ, ജയശ്രീ, അഭിലാഷ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ദിവ്യാ ആര്‍.ജയന്‍, ഡോ. ശ്രീരാജ് ,ഡോ. രേണു,JHI കല, ജയശ്രീ,JTHN മേരി, അമൃതകാല , വിജില, ജാന്‍സി , സുബാഷ് ഖാന്‍ തുടങ്ങിവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ രണ്ട് ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ്, നേഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ സേവനത്തിനുണ്ടാകും.
Your comment?