തിരുവനന്തപുരം:ഇന്ന് നടത്താനിരുന്ന യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം യൂണിവേഴ്‌സിറ്റി പിന്‍വലിച്ചു. കെ.എസ്.യു പ്രവര്‍ത്തകരുടെ സെനറ്റിലേക്കുള്ള നോമിനേഷന്‍ യൂണിവേഴ്‌സിറ്റി തള്ളിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും യൂണിവേഴ്‌സിറ്റി സെനറ്റ് ഇലക്ഷന്‍ പിന്‍വലിക്കുകയും ചെയ്തതാണ്. എന്നാല്‍ രണ്ടാം തീയതി വീണ്ടും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുകയും ആറാം തീയതി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ നടത്താന്‍ യൂണിവേഴ്‌സിറ്റി തീരുമാനിക്കുകയും ചെയ്തു.
കെ.എസ്.യു പ്രവര്‍ത്തകരുടെ എല്ലാ നോമിനേഷനുകളും അകാരണമായി തള്ളിക്കളഞ്ഞതിനെ ചോദ്യം ചെയ്തുകൊണ്ട് കെ.എസ്.യു വീണ്ടും ഹൈ കോടതിയെ സമീപിക്കുകയും ,കോടതി യൂണിവേഴ്‌സിറ്റിയോട് കെ.എസ്.യു പ്രവര്‍ത്തകരെ ഇലക്ഷനില്‍ പങ്കെടുപ്പിക്കുകയോ ഇലക്ഷന്‍ റദ്ദ് ചെയ്യയുകയോ ചെയ്യാണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. ഈ അവസരത്തില്‍ യൂണിവേഴ്‌സിറ്റി ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ റദ്ദ് ചെയാം എന്ന് യൂണിവേഴ്‌സിറ്റി കോടതിയെ അറിയിച്ചു. കെ.എസ്.യുവിനു വേണ്ടി അഡ്വ ജോണ്‍ മത്തായി, അഡ്വ വര്‍ഗ്ഗീസ് സാബു എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
Your comment?