തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിലെ സംവരണവാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടേയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്. സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ നടന്ന നറുക്കെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളും തീരുമാനിച്ചിരുന്നു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: രണ്ട്( ആനിക്കാട്), നാല് (കോട്ടാങ്ങല്‍), ഏഴ്(കീഴ്വായ്പൂര്), എട്ട് (മല്ലപ്പള്ളി), പത്ത് (കല്ലൂപ്പാറ), 11 (കവിയൂര്‍).
പട്ടികജാതി സ്ത്രീ സംവരണം: ഒന്‍പത് (മടുക്കോലി). പട്ടികജാതി സംവരണം: മൂന്ന് (പുന്നവേലി)
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന് (ചാത്തങ്കരി), മൂന്ന്(കാരയ്ക്കല്‍), നാല് (പുളിക്കീഴ്), ആറ്(കുറ്റൂര്‍), എട്ട് (പരുമല), ഒന്‍പത് (കടപ്ര), പന്ത്രണ്ട് (കണ്ണശ). പട്ടികജാതി സംവരണം:11 (കൊമ്പന്‍കേരി)
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(ഇരവിപേരൂര്‍), രണ്ട്(പുറമറ്റം), നാല്(എഴുമറ്റൂര്‍), അഞ്ച്(ഇടയ്ക്കാട്), ഒന്‍പത്(മാരാമണ്‍), 10 (പുല്ലാട്), 12 (ഓതറ). പട്ടികജാതി സംവരണം :എട്ട്(ചരല്‍ക്കുന്ന്)
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(കോഴഞ്ചേരി), രണ്ട്(ചെറുകോല്‍), ആറ്(പരിയാരം), ഏഴ് (പ്രക്കാനം), എട്ട് (പുത്തന്‍പീടിക ) 12(കുഴിക്കാല. പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(നാരങ്ങാനം). പട്ടികജാതി സംവരണം: ഒന്‍പത്(ഓമല്ലൂര്‍)
റാന്നി ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(മക്കപ്പുഴ), രണ്ട്(പഴവങ്ങാടി), മൂന്ന്(നാറാണംമൂഴി), ഏഴ്(ആങ്ങമൂഴി), എട്ട് (സീതത്തോട്), ഒന്‍പത് (ചിറ്റാര്‍), 12(റാന്നി). പട്ടികജാതി സംവരണം: ആറ്(പെരുനാട്)
കോന്നി ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(മൈലപ്ര), രണ്ട്(മലയാലപ്പുഴ), അഞ്ച് (തണ്ണിത്തോട്), എട്ട്(കോന്നി), 11 (വള്ളിക്കോട്), 12പ്രമാടം), 13(ഇളകൊള്ളൂര്‍). പട്ടികജാതി സംവരണം: മൂന്ന്(കോന്നിതാഴം)
പന്തളം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(ആറാട്ടുപുഴ), രണ്ട്(ആറന്മുള), അഞ്ച്(തുമ്പമണ്‍), എട്ട്(വിജയപുരം) 13(നീര്‍വിളാകം). പട്ടികജാതി സ്ത്രീ സംവരണം: മൂന്ന്(മൂലൂര്‍), 10(ഉള്ളന്നൂര്‍). പട്ടികജാതി സംവരണം :ആറ്(തട്ടയില്‍)
പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(പള്ളിക്കല്‍), ആറ് (കൊടുമണ്‍), 10 (കലഞ്ഞൂര്‍), 11 (ഇളമണ്ണൂര്‍), 13്(ഏനാത്ത്), 15(കടമ്പനാട്). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(ഏഴംകുളം), എട്ട്(നെടുമണ്‍കാവ്). പട്ടികജാതി സംവരണം: മൂന്ന്(പെരിങ്ങനാട്)
പത്തനംതിട്ട ജില്ലാപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍
സ്ത്രീ സംവരണം: ഒന്ന്(പുളിക്കീഴ്), രണ്ട്(മല്ലപ്പള്ളി), നാല്(അങ്ങാടി), ആറ്(ചിറ്റാര്‍), 10(കൊടുമണ്‍), 12(പള്ളിക്കല്‍), 15(കോഴഞ്ചേരി).പട്ടികജാതി സ്ത്രീ സംവരണം: മൂന്ന്(ആനിക്കാട്). പട്ടികജാതി സംവരണം :എട്ട്(കോന്നി)
Your comment?