ഷാര്‍ജ: നിതീഷ് റാണയുടെ ചെറുത്തുനില്‍പിനും അവസാന ഓവറുകളില്‍ ഒയിന്‍ മോര്‍ഗന്‍, രാഹുല്‍ ത്രിപാഠി എന്നിവരുടെ വമ്പന്‍ ഷോട്ടുകള്‍ക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിജയതീരത്തെത്തിക്കാനായില്ല. ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സേ നേടാനായുള്ളു. ഡല്‍ഹിയ്ക്ക് 18 റണ്‍സ് വിജയം.ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാമതെത്തി. പോയിന്റ് നിലയില്‍ ഡല്‍ഹിയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഒപ്പമാണെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുന്നിലെത്തുകയായിരുന്നു.
വിജയലക്ഷ്യമായ 229 റണ്‍ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ പിഴച്ചു. ടീം സ്‌കോര്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സുനില്‍ നരെയ്ന്‍ (മൂന്ന് റണ്‍സ്) ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ ബൗള്‍ഡായി. പിന്നാലെയെത്തിയ നിതീഷ് റാണയ്‌ക്കൊപ്പം ചേര്‍ന്ന് ശുഭ്മാന്‍ ഗില്‍ സ്‌കോര്‍ ഉയര്‍ത്തി. ആറാം ഓവറില്‍ കൊല്‍ക്കത്ത 50 റണ്‍സ് കടന്നു. അമിത് മിശ്ര എറിഞ്ഞ ഏഴാം ഓവറില്‍ നിതീഷ് റാണയെ ക്യാച്ച് ഔട്ട് ആക്കാനുള്ള അവസരം മിശ്ര നഷ്ടപ്പെടുത്തി.
സ്‌കോര്‍ 72 റണ്‍സില്‍ എത്തിനില്‍ക്കെ അമിത് മിശ്രയുടെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് ശുഭ്മാന്‍ ഗില്‍ പുറത്തായി. 22 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 28 റണ്‍സാണ് ഗില്‍ നേടിയത്. നിതീഷ് റാണയ്ക്ക് കൂട്ടായി എത്തിയ ആന്ദ്രെ റസ്സല്‍ വമ്പന്‍ ഷോട്ടുകള്‍ പായിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. കഗിസോ റബാഡ എറിഞ്ഞ 10 ാം ഓവറിലെ അഞ്ചാം പന്തില്‍ ആന്റിച്ച് നോര്‍ജെയ്ക്കു ക്യാച്ച് നല്‍കി റസ്സല്‍ മടങ്ങി. 13 റണ്‍സാണ് റസ്സല്‍ നേടിയത്. നിതീഷ് റാണയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് ക്രീസില്‍ എത്തിയെങ്കിലും സ്‌കോറിങ് റേറ്റ് താഴ്ന്നു. 11 ാം ഓവറില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 100 കടന്നു.
Your comment?