തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, ഏറത്ത് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 (കൂനമ്പാലവിളയില്‍ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (കിഴവറ, മാന്തോട്ടം ഭാഗം) എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഒക്ടോബര്‍ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.
Your comment?