5:32 pm - Wednesday November 24, 6184

കടമ്പനാട് ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ ഐ എല്‍ ജി എം എസ് സംവിധാനത്തിലേക്ക്

Editor

കടമ്പനാട് :കടമ്പനാട് ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ ഐ എല്‍ ജി എം എസ് സംവിധാനത്തിലേക്ക്. പഞ്ചായത്ത് സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കേണ്ട സേവനങ്ങള്‍ ഉള്‍പ്പെട്ട വിവിധ സോഫ്റ്റ്വെയറുകള്‍ ഏകോപിച്ചു കൊണ്ടുള്ള ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി പരാതികള്‍ കൂടാതെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു. സംസ്ഥാനത്ത് നൂറ്റി അന്‍പത് പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി ഐ എല്‍ ജി എം എസ് സംവിധാനം നടപ്പിലാക്കുന്നത്.

https://ilgms.lsgkerala.gov.in/

ജില്ലയില്‍ ആറ് പഞ്ചായത്തുകളിലാണ് ഈ സേവന സംവിധാനം നടപ്പിലാക്കുന്നത്. പറക്കോട് ബ്ലോക്കില്‍ കടമ്പനാട് പഞ്ചായത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന തല ഉദ്ഘടനത്തിന്റെ തത്സമയ സംപ്രേഷണം പ്രത്യേകം സജ്ജമാക്കിയ സ്‌ക്രീനിലൂടെ സദസ്സില്‍ പ്രദര്‍ശ്ശിപ്പിച്ചിരുന്നു. കടമ്പനാട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സരസ്വതി അമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, പി. ലീന, കെ.അനില്‍ കുമാര്‍, രാജമ്മ, ബിജിലി ജോസഫ്, കെ.ജി.ശിവദാസന്‍, പഞ്ചായത്ത് അഡിഷണല്‍ ഡയറക്ടര്‍ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എസ്. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (26) 329 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ