
കല്‍പ്പറ്റ : പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ കല്‍പ്പറ്റ ടൗണില്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ വീടുകള്‍ ഉയരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി കല്‍പ്പറ്റ എം.എല്‍.എ ,സി. കെ.ശശീന്ദ്രന്‍, എ.ഡി.എം യൂസഫ്, ഡോ. ബോബി ചെമ്മണൂര്‍, നിര്‍മ്മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കല്‍പ്പറ്റ നഗരപരിധിയിലെ ഈ ഭൂമിയില്‍ നിര്‍മ്മിതി കേന്ദ്രമാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹൈ പവര്‍ കമ്മിറ്റി അനുമതിയോടെ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മാര്‍ച്ച് മാസത്തോടെ വീടുകള്‍ കൈമാറുമെന്നും സുതാര്യമായാണ് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും സി .കെ. ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു.
പുത്തുമല ഉരുള്‍ പൊട്ടലിനു ശേഷം അവിടം സന്ദര്‍ശിച്ച തന്റെ അടുത്തേക്ക് ഓടി വന്ന ഉറ്റവര്‍ നഷ്ടപ്പെടുകയും എവിടേക്ക് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്ത കുട്ടിയുടെ ദയനീയാവസ്ഥ കണ്ടതാണ് ഇങ്ങനെയൊരു കാരുണ്യ പ്രവര്‍ത്തനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
Your comment?