കോയിപ്രം:കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (കാവുംപടി-മാരുപറമ്പില്‍ ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ശബരി മാന്തടം ഭാഗം), വാര്‍ഡ് 15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (കോങ്കരമാലി പുതുവേല്‍ ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (ചരല്‍കുന്ന് ജംഗ്ഷന്‍), വാര്‍ഡ് 2 (ചരല്‍കുന്ന്-കട്ടേപ്പുറം റോഡ്, പുലിപ്പാറ ജംഗ്ഷന്‍ വരെ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (നന്നൂര്‍ തെക്ക് ഭാഗം), വാര്‍ഡ് 14 (നന്നൂര്‍ പടിഞ്ഞാറ് ഭാഗം), വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 (കുടമുരുട്ടി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (മഠത്തില്‍കാവ്-പുളിന്താനം ഭാഗം, കനകകുന്ന്-മഠത്തില്‍കാവ് ഭാഗം) എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 26 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 25ന് അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.
Your comment?