കുവൈത്തില്‍ നേരിട്ടെത്തി 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നതു പരിഗണനയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്കു നേരിട്ട് യാത്രാ നിരോധനമുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ നേരിട്ടെത്തി 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നതു പരിഗണനയില്‍.
ആരോഗ്യ മന്ത്രാലയത്തിനു മുന്‍പാകെയുള്ള നിര്‍ദേശത്തില്‍ തീരുമാനമെടുക്കുന്നതിനു മന്ത്രി പഠനം നടത്തുന്നുണ്ടെന്നു കുവൈത്ത് രാജ്യാന്തരവിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലെ അല്‍ ഫദാഗി പറഞ്ഞു.നിലവില്‍ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കോവിഡ് മുക്തമെന്ന സര്‍ട്ടിഫിക്കറ്റ് സഹിതം കുവൈത്തില്‍ എത്താം.
കേരളീയര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ദുബായ് വഴി കുവൈത്തില്‍ എത്തുന്നുമുണ്ട്. ഈ സാഹചര്യം ടൂറിസം വികസന അവസരമാക്കി മാറ്റിയിരിക്കയാണ് ദുബായ്. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങുന്നതിനു പകരം അത് കുവൈത്തില്‍ തന്നെയാക്കിയാല്‍ രാജ്യത്തെ ഹോട്ടല്‍-ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും എന്നാണ് അഭിപ്രായം.
Your comment?