
വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. അത്ഭുതം സ്ത്രീകള്‍ക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത്. അതിന് പിന്നാലെ അനശ്വരയ്ക്കും റിമയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാളത്തിലെ ഒരുകൂട്ടം യുവനടിമാര്‍ രം?ഗത്തെത്തി.
അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി, ഗായിക ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരന്‍, ഗ്രേസ് ആന്റണി, നിമിഷ സജയന്‍എന്നിവരാണ് റിമ മുന്നോട്ട് വച്ച ഞങ്ങള്‍ക്കും കാലുകളുണ്ട്(Yes We Have Legs) എന്ന ക്യാമ്പയിന് ഏറ്റെടുത്ത് കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ് കാണുന്ന വസ്ത്രം ധരിച്ചുമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക്, ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്ക് മറുപടി നല്‍കിത്.
ഇപ്പോഴിതാ നടിമാര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ- ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Your comment?