‘തമ്പിയണ്ണന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് ഓക്കെയാ’ പോളിടെക്‌നിക് ഉടമയും പോലീസും ചേര്‍ന്ന് തമിഴനെ കൊള്ളയടിച്ചതിങ്ങനെ! സഹികെട്ട തമിഴന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Editor

അടൂര്‍: തമിഴ്നാട്ടില്‍ നിന്നുളള ഒരു സാധാരണ മേസ്തിരിപ്പണിക്കാരനെ കൊള്ളയടിക്കാന്‍ പോളിടെക്‌നിക് ഉടമയും പോലീസും ചര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ കഥ പുറത്തു വരുന്നു. തമിഴന്റെ പരാതിയില്‍ കോടതി ഉത്തരവ് പ്രകാരം എടുത്ത കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തി കെട്ടിടം പണി കരാര്‍ എടുത്ത് നടത്തി ഏറത്ത് വയല പുതുശേരി ഭാഗം ദിപേഷ് ഭവനത്തില്‍ താമസിക്കുന്ന മുരുകേശനാണ് പരാതിക്കാരന്‍. കണ്ണങ്കോട് കോയിപ്പുറത്ത് വീട്ടില്‍ മോളി തമ്പി, ഭര്‍ത്താവ് തമ്പി എന്നിവരാണ് എതിര്‍ കക്ഷികള്‍.2014 ഏപ്രില്‍ 14 നാണ് മുരുകേശനും തമ്പി ദമ്പതികളുമായി കെട്ടിട നിര്‍മാണത്തിന് കരാറുണ്ടാക്കിയത്.

സ്‌ക്വയര്‍ ഫീറ്റിന് 360 രൂപ നിരക്കില്‍ 7000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം നിര്‍മിച്ചു നല്‍കാം എന്നായിരുന്നു കരാര്‍. കൂടാതെ 50 സെന്റ് വസ്തുവില്‍ സ്വിമ്മിങ് പൂള്‍, ചുറ്റുമതില്‍, സെപ്ടിക് ടാങ്ക്, കല്‍മണ്ഡപം, മഴവെള്ളക്കുഴി എന്നിവ ലേബര്‍ കരാര്‍ വ്യവസ്ഥയില്‍ പണിയാമെന്നും ധാരണയുണ്ടായിരുന്നു. പണികളെല്ലാം 50,46,500 രൂപയ്ക്ക് മുരുകേശന്‍ പൂര്‍ത്തിയാക്കി. എന്നാല്‍, 27,35,000 രൂപ മാത്രമാണ് തമ്പി ദമ്പതികള്‍ നല്‍കിയത്. ശേഷിച്ച 23,11,500 രൂപ നല്‍കിയില്ലെന്ന് മാത്രമല്ല, എഗ്രിമെന്റ് പ്രകാരം പണി പൂര്‍ത്തിയാക്കിയില്ല എന്നാരോപിച്ച് മുരുകേശനെതിരേ കോടതിയെ സമീപിക്കുകയും ചെയ്തു. തെളിവിനായി മുദ്രപത്രത്തില്‍ എഴുതിയ കരാര്‍ ഹാജരാക്കുകയും ചെയ്തു.

കരാര്‍ എഴുതിയിരുന്നത് 100 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു. ദമ്പതികള്‍ കോടതിയില്‍ ഹാജരാക്കിയത് 50 രൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതിയ കരാര്‍ ആയിരുന്നു. മുരുകേശന് വേണ്ടി ഒരു സുഹൃത്ത് വിവരാവകാശ നിയമപ്രകാരം അടൂര്‍ സബ് ട്രഷറിയില്‍ നിന്ന് എടുത്ത രേഖ പ്രകാരം കരാര്‍ വ്യാജമാണെന്ന് തെളിഞ്ഞു. 100 രൂപ പത്രത്തില്‍ എഴുതിയ യഥാര്‍ഥ കരാര്‍ മറച്ചു വച്ച് 50 രൂപ പത്രത്തില്‍ വ്യാജ രേഖ ചമയ്ക്കുകയാണ് തമ്പിയും ഭാര്യയും ചെയ്തത്. ഇവരുടെ കൃത്രിമത്വത്തിനെതിരേ മുരുകേശന്‍ ഫയല്‍ ചെയ്ത സിഎംപിയില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

ഇതിന്‍ പ്രകാരം കഴിഞ്ഞ ജനുവരി 15 ന് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ 94/2020 ആയി മോളിക്കും തമ്പിക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 420, 468 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. ഗ്രേസ് എസ്ഐ സുരേന്ദ്രന്‍ പിള്ളയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍, അതിന് ശേഷം നടപടി ഒന്നുമുണ്ടായിട്ടില്ല. എസ്ഐ സുരേന്ദ്രന്‍ പിള്ള ഇടയ്ക്കിടെ വിളിച്ച് ഒന്നു രണ്ടു പേപ്പറില്‍ ഒപ്പിടണം എന്ന് ആവശ്യപ്പെട്ടു. മുരുകേശന്‍ ഇതിന് തയാറായില്ല. കേസ് എഴുതി തള്ളിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുരുകേശന്‍ പറയുന്നു. മുരുകേശന്റെ പരാതി അട്ടിമറിക്കാനുള്ള നീക്കത്തിന് എസ്ഐയെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും പറയുന്നു.

വ്യാജരേഖ ചമച്ച് തനിക്കെതിരേ കോടതിയെ സമീപിക്കുകയും കിട്ടാനുള്ള പണം നല്‍കാതിരിക്കുകയും ചെയ്യുന്ന മോളിയും തമ്പിയും എന്‍ജിനീയറിങ് കോളജ് അടക്കമുള്ള ധനാഢ്യരാണെന്ന് മുരുകേശന്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. അടൂര്‍ പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് മുരുകേശന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒരു ചെറിയ സ്ലാബിന്റെ മുകളില്‍ ഒരു ഇന്നോവ കാണാം.. വീഡിയോ

കൊറോണ വൈറസ് വായുവില്‍ രോഗപ്പകര്‍ച്ചയുണ്ടാകാമെന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ