
പത്തനംതിട്ട:കലാജീവിതത്തില്‍ 50-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡോ.നിരണം രാജന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന മനോഹരമായ ഷോര്‍ട്ട് ഫിലിമാണ് കൊറോണ വാവച്ചന്‍ ഫ്രം ഇറ്റലി.റാഫി.എം.ബക്കറാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
മധ്യ തിരുവിതാംകൂറിലെ ഒരു കുഗ്രാമത്തില്‍ തങ്ങളെ കണ്ട് കണ്ണു തള്ളുന്ന ശരാശരിക്കാരുടെ തലച്ചോറിലേക്ക് ഇറ്റാലിയന്‍ വിശേഷങ്ങള്‍ ഇടിച്ചു കയറ്റം എന്ന കേവലമായ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ലളിതമായ ആഗ്രഹത്തിന് പുറത്ത് ലില്ലിപൂക്കളുടേയും, സ്‌ട്രോബറി പഴ തോട്ടങ്ങളുടെയും ആത്മീയഗന്ധം പേറുന്ന ഇറ്റലിയെ അഗാധമായി സ്‌നേഹിക്കുന്ന ഇറ്റലിയന്‍ വാവച്ചനും ഭാര്യ ഏലിയാമ്മയും സാന്റാസിസില്‍ നിന്നും കേരളത്തിലെത്തുന്നത്. കേരളത്തിന്റെ സാഹചര്യങ്ങളെ പുച്ഛിക്കുന്ന ഇവര്‍ ഇറ്റലിയെ വാനോളം പുകഴ്ത്തുന്നു.
തുടര്‍ന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അതിയായ ആഗ്രഹത്തെ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ വാര്‍ഡിലെ ആളുകള്‍ക്കായി കിറ്റ് വിതരണം നടത്തുന്നു.കിറ്റ് വാങ്ങാനായി എത്തുന്ന തമിഴ്‌നാട്ടുകാരനായ തങ്ങളുടെ വോട്ടറില്‍ നിന്ന് വാവച്ചനും ഭാര്യക്കും കൊറോണ സ്ഥിതീകരിക്കുന്നു. അത് വരെ വാവച്ചനെയും ഭാര്യയെയും വാഴ്ത്തി പാടിയ നാട്ടുകര്‍ അവരെ തള്ളി പറയുന്നു. നെഗറ്റീവായി വീട്ടില്‍ തിരിച്ചെത്തിയിട്ടും ആരും അവരെ ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല. തുടര്‍ന്ന് ഇറ്റലിയില്‍ നിന്ന് ഭാര്യ ഏലിയാമ്മയുടെ സഹോദരി കുഞ്ഞുമോളുടെ വിളിയെത്തുന്നത്.ഇവിടെ ആളുകള്‍ ചത്തോണ്ടിരിക്കുവാ എണ്ണം 40000 കഴിഞ്ഞു. അത് വരെ കേരളത്തെ പുച്ചിച്ചുകൊണ്ടിരുന്ന വാവച്ചന്റെ വായില്‍ നിന്ന് ഒരു മാസ് ഡയലോഗ് ‘ ഇന്ന് ഇറ്റലിയില്‍ വല്ലതുമായിരുന്നെങ്കില്‍ മണ്ണോട് മണ്ണായേനെ.
എന്തൊക്കെ പറഞ്ഞാലും
എഡീ… ഏലിയാമേ കേരളം സ്വര്‍ഗമാഡീ… സ്വര്‍ഗം….
Your comment?