‘മോദി’യുടെ പേരില്‍ ഇനി ഇഡ്ലിയും സാമ്പാറും പുറത്തിറങ്ങും

Editor

കോയമ്പത്തൂര്‍: ‘മോദി’യുടെ പേരില്‍ ഇനി ഇഡ്ലിയും സാമ്പാറും പുറത്തിറങ്ങും. സേലത്താണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ പത്ത് രൂപയ്ക്ക് നാല് ഇഡ്ലിയും സാമ്പാറും പൊതുജനത്തിന് ലഭ്യമാക്കുന്ന പുതിയ സംരംഭത്തിന് തുടക്കമിടാനൊരുങ്ങുന്നത്. അടുത്തയാഴ്ചയോടെ പ്രവര്‍ത്തനമാരംഭിക്കും. തമിഴ്നാട്ടിലെ ബി.ജെ.പിയുടെ പ്രചാരണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷാണ് സംരംഭത്തിന് പിന്നില്‍.

സംരംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ മോദിയുടെ പടം വെച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇടത് സൈഡില്‍ മോദിയും വലത് സൈഡില്‍ മഹേഷും ഇടംപിടിച്ചിട്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ആധുനിക അടുക്കളയില്‍ തയ്യാറാക്കി കൂടുതല്‍ ആരോഗ്യപരവും, രുചികരവുമായ ഇഡ്ലിയും സാമ്പാറും മോദി ഇഡ്ലിയിലൂടെ ഉടന്‍ ലഭ്യമാകുമെന്നാണ് പോസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നാട് കൂടിയാണ് സേലം.
22 കടകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ ഭരത് ആര്‍ ബാലസുബ്രഹ്ണ്യം ചൂണ്ടിക്കാട്ടി. ദിവസം 40,000 ഇഡ്ലി തയ്യാറാക്കാന്‍ കഴിയുന്ന മെഷിന്‍ എത്തിക്കഴിഞ്ഞെന്നും അടുത്ത ആഴ്ചയോടെ തുടങ്ങാനാവുമെന്നും അദ്ദേഹം അറിയിച്ചു

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രണബ് മുഖര്‍ജി അന്തരിച്ചു; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

കൊറോണ വൈറസിനെ തുരത്താന്‍ ഫലപ്രദമായ വാക്‌സിന്‍ ഉടനുണ്ടാവില്ലെന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ