ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രതിരുനട നാളെ തുറക്കും; ഇക്കുറിയും ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല

ശബരിമല:ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രതിരുനട നാളെ ( 29.8. 2020) ന് വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും.30 ന് ഉത്രാടപൂജ.31 ന് തിരുവോണനാള്‍ പൂജ, സെപ്റ്റംബര്‍ 1ന് അവിട്ടം, സെപ്റ്റംബര്‍ 2 ന് ചതയം എന്നിങ്ങനെ പൂജകള്‍ നടക്കും.2 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് സെപ്റ്റംബര്‍ 16ന് വൈകുന്നേരമാണ്.17 മുതല്‍ 21 വരെ നട തുറന്നിരിക്കും. അതേ സമയം ഇക്കുറിയും ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.
ശബരിമല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
സുനില്‍ അരുമാനൂര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Your comment?