
അബുദാബി: എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു പോകുന്നവര്‍ക്ക് നാളെ മുതല്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. അബുദാബി, ദുബായ് ഷാര്‍ജ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.
അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നേരത്തെ അതത് വിമാനത്താവളത്തില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് മതിയായിരുന്നു. ഇതോടെ അബുദാബി, ദുബായ് വിമാനത്താവളത്തില്‍ നടത്തിയിരുന്ന റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി.
ഇന്ത്യയിലേക്കു യാത്ര ചെയ്യാനുദ്ദേശിക്കുന്ന അബുദാബിക്കാര്‍ പുറത്തുള്ള കേന്ദ്രങ്ങളില്‍നിന്ന് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് എത്തേണ്ടത്. എന്നാല്‍ ദുബായിലുള്ളവര്‍ക്ക് അല്‍ അഹ് ലി ക്ലബില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. 16 മുതല്‍ ഇത്തിഹാദ് എയര്‍വെയ്‌സും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.ഇതേസമയം ദുബായില്‍നിന്ന് ഫ്‌ളൈ ദുബായില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
Your comment?