
ദോഹ: മാര്‍ച്ച് മുതല്‍ ഇതുവരെ യാത്രക്കാര്‍ക്ക് റീ ഫണ്ട് ഇനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് നല്‍കിയത് 120 കോടി യുഎസ് ഡോളര്‍. 6,00,000 യാത്രക്കാര്‍ക്കാണ് ഇത്രയും തുക തിരിച്ചു നല്‍കിയത്.
കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒട്ടേറെ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക റീഫണ്ട് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വര്‍ധിച്ചത്.
മാര്‍ച്ച് മുതലുള്ള റീ ഫണ്ട് അപേക്ഷകളില്‍ 96 ശതമാനവും പരിഹരിച്ചു. പുതിയ റീഫണ്ട് അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തുക മടക്കി നല്‍കാനുള്ള നടപടികളിലാണ് കമ്പനി ഇപ്പോള്‍.
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ബുക്കിങ് നയങ്ങളും ലഘൂകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30 ന് മുമ്പായി ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റിന് 2 വര്‍ഷത്തെ കാലാവധിയും നല്‍കുന്നുണ്ട്. ഇക്കാലയളവില്‍ യാത്രക്കാര്‍ക്ക് തീയതിയും സ്ഥലവും ആവശ്യമനുസരിച്ച് സൗജന്യമായി മാറ്റാനും അവസരമുണ്ട്.
Your comment?