റാഞ്ചി: ഒരു വര്‍ഷത്തോളം നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
‘നന്ദി, നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’, വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.
ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോനി. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നതും ധോനി തന്നെ. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്നു.
2019-ലെ ലോകകപ്പ് സെമിഫൈനലില്‍ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോനി പിന്നീട് മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. ഇത്തവണ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ 13-ാം സീസണില്‍ അദ്ദേഹം കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Your comment?