പത്തനംതിട്ട ന്മശബരിഗിരി പദ്ധതിയില്‍ മഴ ശക്തമായതോടെ പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നു. നേരത്തെ രണ്ടു ഷട്ടറുകള്‍ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റര്‍ എത്തുമ്പോള്‍ തുറക്കാനാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ നിര്‍ദേശിച്ചതെങ്കിലും 983.5 മീറ്റര്‍ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറന്നു.
ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയര്‍ത്തിയത്. പമ്പാ നദിയില്‍ 40 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. നിലവില്‍ പമ്പാ നദി കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചെത്തോങ്കര ജംക്ഷനില്‍ നിലവില്‍ വെള്ളമുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ കൂടി മാറ്റാന്‍ തുടങ്ങി.
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവില്‍ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. റാന്നിയിലേക്ക് ഏകദേശം 5 മണിക്കൂറിനുള്ളില്‍ വെള്ളം ഒഴുകിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് ഏകദേശം 40 സെന്റിമീറ്ററോളം അധികമാകും.
കഴിഞ്ഞ ദിവസത്തെ പീക് ടൈമിലുള്ള പമ്പാനദിയിലെ ജലനിരപ്പ് നോക്കിയാല്‍ അത് കുറഞ്ഞിരിക്കുകയാണ്.
Your comment?