നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു

Editor

ശബരിമല: നിറപുത്തരി പൂജകള്‍ക്കായി ധര്‍മ ശാസ്താക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ശ്രീലകത്ത് നെയ് വിളക്ക് തെളിച്ചു. നിറപുത്തരി പൂജയ്ക്കായി ക്ഷേത്രനട നാളെ പുലര്‍ച്ചെ നാലിന് തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടക്കും. അതിനു ശേഷം മഹാഗണപതി ഹോമം. പിന്നീട് മണ്ഡപത്തില്‍ പൂജചെയ്ത് വച്ചിരിക്കുന്ന നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുക്കും. 5.50 നും രാവിലെ 6.20 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജ നടക്കും.

തുടര്‍ന്ന് തന്ത്രി ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ വിതരണം ചെയ്യും. 7.30 ന് ഉഷപൂജ, 9.30 ന് ഉച്ചപൂജ. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട 16 ന് വൈകിട്ട് തുറക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

1420 പേര്‍ക്ക് കൂടി കോവിഡ്, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ..

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്.

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ