കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചുകൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് തേവര സൗത്ത് സ്റ്റേഷന്‍ സി.ഐക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അതേസമയം, രഹ്നഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് പരിശോധനക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ രഹ്നയെ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് തേവര സി ഐ അനീഷ് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് തുടര്‍ അന്വേഷണത്തിനും നിയമ നടപടികളോടും പൂര്‍ണമായി സഹകരിക്കും. നിലവില്‍ കോടതി രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെന്നത് മാത്രമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചു.
സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും സ്നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ’യെന്ന് രഹ്ന ഫാത്തിമ ഫെയിസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരം നാലരയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി കടുത്ത ഭാഷയില്‍ രഹ്നയുടെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയായിരുന്നു. ചിത്രം വരപ്പിച്ചത് അസ്ലീലതയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
Your comment?