ദുബായില്‍നിന്നുള്ള വിമാനം കരിപ്പൂരില്‍ 35 അടി താഴ്ചയിലേക്കു വീണു; പൈലറ്റടക്കം രണ്ട് മരണം

Editor

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളര്‍ന്നു. ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്‌കോഴിക്കോട് വിമാനം രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 175 മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തില്‍ രണ്ട് സ്ത്രീ യാത്രക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റും അപകടത്തില്‍ മരിച്ചതായാണ് സൂചന.

വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളര്‍ന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തില്‍ വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുള്ള ഭാഗം തകര്‍ന്നു. മുന്‍വാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളര്‍ന്നത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 :1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്കു കോവിഡ് 19

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ