9 വര്‍ഷമായി ബിഗ് ടിക്കറ്റ് ടിക്കറ്റെടുത്ത ഇന്ത്യക്കാരന് 25 കോടിയോളം രൂപ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനും സുഹൃത്തുക്കള്‍ക്കും 25 കോടിയോളം രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം. ദുബായില്‍ ഒപ്റ്റിഷ്യനായ പശ്ചിമബംഗാള്‍ സ്വദേശി ദീപാങ്കര്‍ ഡേ(37)യെയും 11 സുഹൃത്തുക്കളെയുമാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ടിക്കറ്റ് നമ്പര്‍- 041486.
ജൂലൈ 14ന് ദീപാങ്കര്‍ ആയിരുന്നു ഭാഗ്യ ടിക്കറ്റെടുത്തത്. 9 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം 2018 മുതല്‍ കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി – സമ്മാനവിവരം അറിയിച്ച അധികൃതരോട് ദീപാങ്കര്‍ പറഞ്ഞു. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി പങ്കിടും. തന്റെ പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഇതുകൂടാതെ, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മറ്റ് 6 സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. അടുത്തമാസത്തെ ടിക്കറ്റുകളുടെ വില്‍പനയും ആരംഭിച്ചു. ഇതാദ്യമായി ഒന്നാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹത്തിന് പുറമെ, രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കും. ടിക്കറ്റുകള്‍ ഈ മാസം 31 വരെ വാങ്ങിക്കാം
Your comment?