കാറുകളില്‍ നിന്ന് സ്റ്റെപ്പിനി ടയര്‍ ഒഴിവാക്കുന്നു

തിരുവനന്തപുരം: കാറുകളില്‍ നിന്ന് സ്റ്റെപ്പിനി ടയര്‍ ഒഴിവാക്കുന്നു. പകരം പഞ്ചര്‍ കിറ്റും ടയര്‍പ്രഷര്‍ മോണിറ്ററിങ് സംവിധാനവും നിര്‍ബന്ധമാക്കും. ടയറിലെ വായുമര്‍ദം കുറയുമ്പോള്‍ കാറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ സൂചനാ ലൈറ്റ് തെളിയും.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയമാണ് നിയമഭേദഗതിയിലൂടെ സ്റ്റെപ്പിനി ടയറിനെ പുറത്താക്കിയത്. ടയര്‍ പഞ്ചറായാല്‍ സ്റ്റെപ്പിനി ടയര്‍ തേടേണ്ടതില്ല. പകരം പഞ്ചര്‍കിറ്റുകൊണ്ട് ഒട്ടിച്ച് കാറ്റുനിറച്ച് പോകണം. അതിനു കഴിയാത്തവര്‍ക്ക് സാങ്കേതിക വിദഗ്ധരുടെ സഹായം തേടാം.
ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള പമ്പ് വാഹന ഉടമ കരുതണം. ഇതേക്കുറിച്ച് ഭേദഗതിയില്‍ പരാമര്‍ശമില്ല. ടയറിലെ കാറ്റ് കുറയുമ്പോള്‍ ഡ്രൈവര്‍ക്ക് വിവരംലഭിക്കുന്ന വിധത്തിലാണ് സംവിധാനം.
ട്യൂബ് ലെസ് ടയറുകള്‍ വന്നതോടെ സ്റ്റെപ്പിനി ടയറിന് പ്രസക്തിയില്ലെന്നാണ് കണ്ടെത്തല്‍. ടയര്‍ മാറ്റുന്നതിനെക്കാള്‍ എളുപ്പത്തില്‍ പഞ്ചര്‍ ഒട്ടിക്കാം. പഞ്ചര്‍കിറ്റ് െവച്ച് ടയറിലെ ദ്വാരമടയ്ക്കാം. കാറ്റടിക്കാന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറു കംപ്രസറുകള്‍ ലഭ്യമാണ്. കാറിന്റെ ഡി.സി. പോര്‍ട്ടില്‍നിന്ന് ഇവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയെടുക്കാം. ഹാന്‍ഡ് പമ്പുകളും ലഭ്യമാണ്. കരട് വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ ഒന്നുമുതലോ അല്ലെങ്കില്‍ അതിനുമുമ്പോ ഭേദഗതി നടപ്പാക്കും. 3500 കിലോയില്‍താഴെ ഭാരമുള്ള പുതിയ കാറുകള്‍ക്കാണ് പുതിയ നിബന്ധന ബാധകം.
പഞ്ചര്‍കിറ്റും ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനവും നല്‍കേണ്ടത് വാഹന നിര്‍മാതാക്കളാണ്. ഇരുചക്രവാഹനങ്ങളിലെ പിസ ബോക്സും നിയമവിധേയമാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരനെ ഒഴിവാക്കിക്കൊണ്ട് നിശ്ചിതയളവിലെ ബോക്സ് ഘടിപ്പിക്കാം.
Your comment?