കോവിഡ് 19:അടൂര്‍ നഗരസഭാ പ്രദേശം ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും: പൊലീസ് ഓഫീസര്‍ക്ക് കോവിഡ് 19 ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ അടക്കം 19 പേര്‍ ക്വാറന്റൈനില്‍

പത്തനംതിട്ട: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ അടക്കം 19 പേര്‍ ക്വാറന്റൈനില്‍. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റൈന്‍ സെന്ററിലേക്ക് ഇവരെ മാറ്റും. കോവിഡ് പടര്‍ന്നു പിടിക്കുന്ന അടൂര്‍ നഗരസഭാ പ്രദേശം ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും.
ഏഴുദിവസത്തെ ഡ്യൂട്ടി ഓഫിന് ശേഷം നാലുദിവസം മുന്‍പ് ജോലിയില്‍ തിരികെ പ്രവേശിച്ച പൊലീസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എവിടെ നിന്ന് രോഗം വന്നുവെന്ന കാര്യം വ്യക്തമല്ല. ഇയാള്‍ക്കൊപ്പം ഡ്യൂട്ടി ചെയ്ത 19 പേരെയാണ് ക്വാറന്റൈനില്‍ ആക്കിയിരിക്കുന്നത്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കോവിഡ് പകരുന്ന സാഹചര്യം നേരിടുന്നതിനായി ഒരു ഒരു ബദല്‍
പൊലീസ് സ്റ്റേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നും രണ്ടു പേരെ വീതം ചേര്‍ത്താണ് റിസര്‍വ് പൊലീസ് സ്റ്റേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ രൂപീകരിച്ചിട്ടുള്ള ബദല്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരെ ചിറ്റാറിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കും. ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ച പൊലീസുകാരനെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആര്‍ഡിഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് അടൂര്‍ നഗരം ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. പൊതുഗതാഗതം അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കും.
Your comment?