5:32 pm - Wednesday November 24, 0162

ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയില്‍ പ്രസവിച്ചു

Editor

കൊല്ലം: ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയിലേക്കു പോകുന്നതിനിടെ പ്രസവിച്ചു. നിലത്തു വീണ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഉളിയക്കോവില്‍ സ്വദേശിയായ വിജിയെ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 5 മണിയോടെ വാര്‍ഡിലെ ശുചിമുറിയിലേക്ക് നടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തില്‍ കുഞ്ഞ് നിലത്തേക്കു തലയിടിച്ചു വീണു.പിന്നീട് ശിശുരോഗവിദഗ്ധന്‍ എത്തി പരിശോധിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി.

പാലുകൊടുത്തപ്പോള്‍ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു കുഞ്ഞിന്റെ ഉള്ളിലേക്ക് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കടന്നതാണു കാരണമെന്നു കണ്ടെത്തിയത്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട 26

കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ