കത്തോലിക്ക യൂത്ത് മൂവ്‌മെന്റ നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം അമല ബാബു തോമസ്

ഒമാന്‍: മലങ്കരകാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് ഗള്‍ഫ് മേഖലയിലെ മലങ്കര കത്തോലിക്ക സഭാംഗങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമല ബാബു തോമസ്.
അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമല തുവയൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗം ആണ്.
അബുദാബി മലങ്കര കാത്തലിക്ക് ചില്‍ഡ്രന്‍സ് ലീഗിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയും എം സി സി എല്‍ UAE സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രഥമ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ സ്റ്റുഡന്റ്‌സ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുള്ള അമല ഇപ്പോള്‍ മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .
Your comment?