ലഡാക്ക്: മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.
സൈനികര്‍ക്ക് രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ലോകത്തെങ്ങുമുള്ള ഓരോ ഇന്ത്യാക്കാരനും വിശ്വസിക്കുന്നത്. ലഡാക്കിലെ സൈനികര്‍ ജോലി ചെയ്യുന്ന മലനിരകളേക്കാള്‍ ഉയരത്തിലാണ് സൈന്യത്തിന്റെ ധീരത, നിങ്ങളുടെ കൈകള്‍ ലഡാക്ക് മലനിരകളെപ്പോലെ ശക്തമാണ്, നിങ്ങളുടെ നിശ്ചയദാര്‍ഢ്യം ഈ മലനിരകളേപ്പോള്‍ ഉറച്ചതാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേവനമാണ് നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി നല്‍കുന്നത്. ലോകത്തെ മറ്റ് സൈനികശക്തിയെക്കാള്‍ വലുതാണ് ഇന്ത്യന്‍സൈന്യമെന്ന് നിങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യം കൂടുതല്‍ ശക്തമാവുന്നു, ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിയുന്നു.
ശത്രുക്കള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കി.ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാല്‍വനില്‍ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു.നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു.
Your comment?