മുംബൈ: ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് കളിക്കാന്‍ വരുന്നതിന് സുരക്ഷ, വീസ എന്നീ കാര്യങ്ങളില്‍ ബിസിസിഐയുടെ ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാന് മറുപടിയുമായി ബിസിസിഐ. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് ‘ഭീകരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ്’ വേണമെന്നാണ് ബിസിസിഐ പ്രതിനിധി ഇതിനു മറുപടിയായി ആവശ്യപ്പെട്ടത്. മത്സരങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്നാണ് ഐസിസി ചട്ടം. ക്രിക്കറ്റ് ബോര്‍ഡുകളുടെ കാര്യത്തിലും അതു ബാധകമാണ്. സര്‍ക്കാരിന്റെ നടത്തിപ്പില്‍ ബോര്‍ഡും ഇടപെടരുതെന്നാണ്- ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
ബിസിസിഐയില്‍നിന്ന് വീസ വിഷയത്തില്‍ ഉറപ്പ് ചോദിക്കുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എഴുതി ഉറപ്പ് നല്‍കണം. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നാക്രമണം ഇല്ല, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഇല്ല, പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല, പുല്‍വാമയിലേതുപോലുള്ള ആക്രമണങ്ങള്‍ ഇനിയുണ്ടാകില്ല- ഈ കാര്യങ്ങള്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എഴുതി നല്‍കാമോ- ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പ്രതികരിച്ചു.
Your comment?