ഒളിച്ചോടിയ കമിതാക്കള്‍ വിഷം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Editor

തിരുവല്ല: ഒളിച്ചോടിയ കമിതാക്കള്‍ വിഷം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഗുരുതര നിലയിലുള്ള ഇരുവരുമായി പൊലീസ് മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞു. മൂന്നുമക്കളുടെ അമ്മയായ സ്വന്തം ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്ക് പിന്നാലെയാണ് യുവതിയും കാമുകനും സ്റ്റേഷനില്‍ ഹാജരായത്. വിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയത് മജിസ്ട്രേറ്റിന് മുമ്പില്‍ലാണ്.

ഗുരുതരാവസ്ഥയിലായ കമിതാക്കളെ പോലീസ് തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലാക്കിയതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ ശ്രമത്തിന് കേസും എടുത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തെങ്ങേലി ലക്ഷം വീട് കോളനിയില്‍ ജയന്തി( 24) സമീപവാസിയായ വിഷ്ണു (22) എന്നിവരാണ് വിഷം കഴിച്ച നിലയില്‍ തിരുവല്ല പോലീസ്റ്റേഷനില്‍ എത്തിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതിയും കാമുകനും വൈകിട്ട് സ്റ്റേഷനില്‍ ഹാജരായത്. മൊഴിയെടുപ്പിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇരുവരും വിഷംകഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ ആത്മഹത്യ ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന അനുജന് മദ്യമെത്തിച്ച യുവാവിന്റെ പേരില്‍ കേസെടുത്തു

മരുതിമൂട് കുരിശടിക്ക് മുന്നില്‍ മൂന്നു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: മാതാവും കാമുകനും പിടിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ