കോവിഡ് 19: സൗദിയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു

Editor

ദമാം: സൗദിയില്‍ മൂന്നു മലയാളികള്‍ കോവിഡ് 19ന് കീഴടങ്ങി. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി (63) റിയാദിലും എറണാകുളം കോതമംഗലം കീറന്‍പാറ സ്വദേശിനി തെക്കേകുടി ബിജിജോസ് (52), കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി കണ്ണോത്ത് പ്രേം രാജ് (55) എന്നിവര്‍ ദമാമിലും ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ച് മലയാളികള്‍ പേര്‍ മരിച്ചിരുന്നു.

രാമേന്ദ്രന്‍ ആചാരി കഴിഞ്ഞ കുറച്ച് ദിവസമായി കോവിഡിന് ചികിത്സയില്‍ ആയിരുന്നു. റിയാദ് സുലൈ വെസ്റ്റ് യൂണിറ്റ് കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ: രാധാമണി. മക്കള്‍: സുനില്‍, ഷിനി.നിയമ സഹായങ്ങള്‍ക്ക് കേളി രംഗത്തുണ്ട്.

ബിജിജോസ് കഴിഞ്ഞ 25 വര്‍ഷമായി അല്‍ഹാസയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത വരികയായിരുന്നു. അല്‍ഹസ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം. ഭര്‍ത്താവ് ജോസ് അല്‍ഹാസയില്‍ ഉണ്ട്.

പ്രേം രാജ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ: ജസിത, മക്കള്‍: സൗമ്യ, അജയ്രാജ്, അമല്‍ രാജ്. നിയമ നടപടികള്‍ക്ക് ഷാജി വയനാട് രംഗത്തുണ്ട്

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ