
ദുബായ് :ശനിയാഴ്ച തോറും രാത്രി ഒന്‍പതിന് നടക്കുന്ന ‘എമിറേറ്റ്‌സ് ലോട്ടോ’ നറുക്കെടുപ്പില്‍ ഭാഗ്യം അവതരിപ്പിച്ച് മലയാളി യുവതി ശ്രദ്ധേയയാകുന്നു. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ െഎശ്വര്യ അജിതാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഒപ്പം മലയാളത്തിലും സംസാരിച്ച് പ്രേക്ഷകകരുടെ മനം കവരുന്നത്. യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ് ഈ യുവതി. െഎശ്വര്യയെ അറിയാത്തവര്‍ക്കൊന്നും ഒറ്റനോട്ടത്തില്‍ മലയാളിയാണെന്ന് തോന്നില്ല. എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയില്‍ പൊടുന്നനെ സ്ഫുടമാര്‍ന്ന മലയാളം പറഞ്ഞ് ഇവര്‍ മലയാളികളെ ഞെട്ടിക്കുകയായിരുന്നു.
‘നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യന്‍ ദിര്‍ഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളില്‍ കണ്ടുപിടിക്കാം’- ഇതായിരുന്നു ആദ്യമായി െഎശ്വര്യ പറഞ്ഞ വാക്കുകള്‍. ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിച്ച ശേഷം മലയാളത്തിലേയ്ക്ക് കടന്നപ്പോള്‍ പലരും വിസ്മയത്തോടെ നോക്കിനിന്നു. കാണാപ്പാഠം പഠിച്ച് പറയുന്നതായിരിക്കും എന്നായിരുന്നു ചിലരുടെ ചിന്ത.
ഫത്വ അംഗീകരിച്ച ദുബായിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പാണ് എമിറേറ്റ്‌സ് ലോട്ടോ. ദുബായിലെ ഡ്യുട്ടി ഫ്രീ, അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഡിഎസ്എഫ് നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും കൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായതിനാല്‍ മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന അവതാരകയായിരിക്കണം വേണ്ടതെന്ന് എമിറേറ്റ്‌സ് ലോട്ടോ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഈ രണ്ട് ഭാഷയും പിന്നെ ഇംഗ്ലീഷും വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന െഎശ്വര്യ അജിതിന് നറുക്ക് വീഴാന്‍ പിന്നെ കാത്തിരിക്കേണ്ടി വന്നില്ല. നീണ്ട തയാറെടുപ്പിനൊടുവില്‍ എമിറേറ്റ്‌സ് ലോട്ടോ വേദിയില്‍ കയറിയപ്പോള്‍ ഈ യുവതി പ്രേക്ഷകരെ കൈയിലെടുത്തു.
Your comment?