‘തണല്‍ പദ്ധതി സമൂഹത്തിന് മാത്യക ‘എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി
അടൂര്‍ : എസ്.എന്‍.ഡി.പി യോഗം അടൂര്‍ യൂണിയന്‍ യൂത്ത് മൂവ്മെന്റിന്റെ തണല്‍ പദ്ധതി സമൂഹത്തിന് മാത്യകയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന്‍ പരിധിയില്‍ ഭവന രഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭവന രഹിത പദ്ധതിയായ ‘തണലിന്റെ ഭാഗമായി പണികഴിപ്പിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ കൈ മാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവാമൃതം എന്ന പേരില്‍ യൂത്ത് മൂവ്‌മെന്റ് ആരോഗ്യ രംഗത്തു നടത്തുന്ന സേവനങ്ങളും പ്രളയകാലത്ത് നടത്തിയ സേവനങ്ങളും ശ്രദ്ധേയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തട്ടാക്കുടി 3576 നമ്പര്‍ ഗുരുദേവ ഗിരി ശാഖയോഗത്തിലെ രശ്മി ബിനുവിന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം അദ്ദേഹം നിര്‍വഹിച്ചു.
യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടി, യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം. മനോജ് കുമാര്‍, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് താലൂക്ക് സെക്രട്ടറി സുജിത് മണ്ണടി, എസ്.എന്‍.ഡി.പി മുന്‍ വൈസ്. പ്രസിഡന്റ് ബിനേഷ് കടമ്പനാട്, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രാഹുല്‍ അങ്ങാടിക്കല്‍, സൈബര്‍ സേന താലൂക്ക് കമ്മിറ്റി ചെയര്‍മാന്‍ അജു വിജയ്, ശാഖാ യോഗം ഭാരവാഹികളായ . വിജയന്‍,സതീശന്‍, സബിത ഷാജി എന്നിവര്‍ പങ്കെടുത്തു. തണല്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 5 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അങ്ങാടിക്കല്‍ 171 ശാഖയോഗത്തില്‍ ഒരു വീടിന്റെ പുനര്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്.
Your comment?