കടമ്പനാട് സ്വദേശിനിയുള്‍പ്പെടെ പത്തനംതിട്ടയില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടു പേര്‍ക്ക് രോഗമുക്തി ലഭിച്ചു. കഴിഞ്ഞ 22ന് ബഹ്റിനില്‍ നിന്ന് എത്തിയ ഗര്‍ഭിണിയായ കുളനട സ്വദേശിനി (26), 26 ന് കുവൈറ്റില്‍ നിന്നും എത്തിയ മാന്തുക സ്വദേശിനി (30), കടമ്പനാട് സ്വദേശിനി
(36), 27 ന് കുവൈറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശി(25) എന്നിവരാണ് ഇന്ന് പോസിറ്റീവായത്. ജില്ലയില്‍ ഇതുവരെ ആകെ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രണ്ടു പേര്‍ രോഗവിമുക്തരായി.
ഇതോടെ രോഗവിമുക്തരായവരുടെ എണ്ണം 21 ആയി. കോവിഡ്19 മൂലം ജില്ലയില്‍ ഒരാള്‍ മരണമടഞ്ഞു. നിലവില്‍ ജില്ലയില്‍ 30 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 26 പേര്‍ പത്തനംതിട്ട ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 58 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (1) പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 72 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.
Your comment?