കോന്നിയില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ല കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം

പത്തനംതിട്ട: ഇവിടെയും കോന്നിയിലും കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ല കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. കോന്നി ഇളകൊള്ളൂര്‍ മഹാദേവര്‍ ക്ഷേത്രത്തിനു മുന്നിലാണ് ശനിയാഴ്ച രാവിലെ പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ നാട്ടുകാര്‍ കണ്ടത്.
പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡിഎഫ്ഓയുടെ കീഴിലുള്ള സ്ട്രൈക്കിങ് ഫോഴ്സിലെ വനപാലകര്‍ സ്ഥലത്ത് എത്തി പാടുകളും പരിസരങ്ങളും പരിശോധിച്ചു. കുളമ്പിന്റെ പാടുകള്‍ പശുവിന്റെതോ മറ്റോ ആകാമായിരിക്കാമെന്നും പുലിയുടെ കാല്‍പാടുമായി ഇതിന് ബന്ധമില്ലെന്നും പരിശോധനകള്‍ക്ക് ശേഷം വനപാലകര്‍ പറഞ്ഞു. ഇതിനു ശേഷം പത്തനംതിട്ട പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലക സംഘം സന്തോഷ് മുക്കിലെ പുത്തന്‍പുരയില്‍ ഗോപിനാഥ പിള്ളയുടെ വീട്ടുമുറ്റത്തു കാണപ്പെട്ട പുലിയുടേതെന്നു സംശയിച്ച കാല്‍പാടുകള്‍ പരിശോധിച്ചു.കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേതോ വള്ളിപൂച്ചയുടേതോ ആകാമെന്ന് വനപാലകര്‍ അറിയിച്ചു.
Your comment?